മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; കോണ്‍ഗ്രസ് നേതൃ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് നേതൃ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. പിസിസി അധ്യക്ഷന്‍മാരും ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുള്ള സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തില്‍ സഭക്കകത്ത് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം, ജാര്‍ഖണ്ഡ് നിയമ സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം, സാമ്പത്തിക മാന്ദ്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തീരുമാനിച്ചിരുന്ന പ്രക്ഷോഭം മാറ്റിവച്ചിരുന്നു. പ്രക്ഷോഭം വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ചാകും മുഖ്യ ചര്‍ച്ച.

മഹാരാഷ്ട്രയിലെ യുപിഎ – ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Top