അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ചചെയ്യാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ ഇന്ന് കോണ്‍ഗ്രസ്സ് നേതൃയോഗം ചേരും.
പ്രതിപക്ഷനേതാവ് ആരായിരിക്കും എന്ന കാര്യത്തിലും കോണ്‍ഗ്രസ്സ് തീരുമാനമെടുക്കും.
മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യുവനേതാക്കളില്‍ ആര്‍ക്കെങ്കിലുമായിരിക്കും പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ സാധ്യത.
മുതിര്‍ന്ന നേതാക്കളായ ശക്തിസിങ് ഗോഹില്‍, അര്‍ജുന്‍ മോധ്വാദി, സിദ്ധാര്‍ഥ് പട്ടേല്‍, ഡോക്ടര്‍ തുഷാര്‍ ചൗധരി എന്നിവര്‍ തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
മൂന്നാംതവണ നിയമസഭയിലെത്തുന്ന യുവനേതാവ് പരേശ് ധനാണിക്കാണ് സാധ്യത കൂടുതല്‍.
പട്ടേല്‍ സമുദായത്തില്‍ നിന്നുള്ള നേതാവാണ് പരേശ് ധനാണി.