തിരുവനന്തപുരം : തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മണ്ഡലങ്ങളിലെ വീഴ്ചകള്‍ കോണ്‍ഗ്രസ് ഇന്ന് വിലയിരുത്തും. രാവിലെ പത്തിന് കെ.പി.സി.സി ആസ്ഥാനത്ത് ചേരുന്നയോഗത്തില്‍ എ.െഎ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാലും മുകുള്‍ വാസ്‌നിക്കും പങ്കെടുക്കും. തിരുവനന്തപുരം,കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളിലെ ഇതുവരെയുള്ള പ്രകടനം പ്രത്യേകം വിലയിരുത്തും.
തിരുവനന്തപുരത്തടക്കം പ്രചാരണത്തില്‍ വീഴ്ചകളുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും പ്രശ്‌നങ്ങളുണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റിന്റ വിലയിരുത്തല്‍.
തിരുവനന്തപുരത്തെ മണ്ഡലം ഭാരവാഹികളേയും ഡി.സി.സി ഭാരവാഹികളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തിന്റ ഒരുക്കങ്ങളും വിലയിരുത്തും.