കൊല്‍ക്കത്ത: കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ആദിര്‍ ചൗധരി വന്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ചൗധരി കൊല്‍ക്കത്തയില്‍ നിന്ന് മുര്‍ഷിദാബാദിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
വൈകീട്ട് 3.30 ഓടെ റെജിനഗര്‍ ചെക്ക്‌പോസ്റ്റിനടത്തായിരുന്നു സംഭവം. ദേശീയ പാത 34-ല്‍ എതിര്‍വശത്ത് നിന്ന് വേഗതയില്‍ വരികയായിരുന്ന ചൗധരിയുടെ കാറുമായി വലിയ ആഘാതത്തില്‍ ഇടിക്കുകയായിരുന്നു.
എന്നാല്‍ ചൗധരിയും അദ്ദേഹത്തിന്റെ ഗാര്‍ഡും ഡ്രൈവറും കാര്യമായ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ബെര്‍ഹാംപുര്‍ ലോക്‌സഭാ മണ്ഡലത്തിലെ എംപിയാണ് ആദിര്‍ ചൗധരി. സംഭവ സമയത്ത് താന്‍ ഉറങ്ങുകയായിരുന്നുവെന്നും തന്റെ ഡ്രൈവറാണ് ജീവന്‍ രക്ഷിച്ചതെന്നും ചൗധരി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.