കോണ്‍ഗ്രസ് എം പി ദീപേന്ദര്‍ ഹൂഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഹരിയാണയിലെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ദീപേന്ദര്‍ സിങ് ഹൂഡയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്നും ട്വിറ്ററിലൂടെ ഹൂഡ അറിയിച്ചു. സമീപ ദിവസങ്ങളില്‍ താനുമായി ഇടപഴകിയവരോട് പരിശോധന നടത്താനും അദ്ദേഹം നിര്‍ദേശിച്ചു.

രണ്ട് ദിവസം മുമ്പ് ബറോഡ മണ്ഡലത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ ദീപേന്ദര്‍ ഹൂഡ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെയാളാണ് ഹൂഡ.

Top