പാലക്കാട്: കേരള സര്‍ക്കാരിനെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാത്തതിന്റെ പേരില്‍ അട്ടിമറിക്കാന്‍ കേന്ദ്രം നീക്കം നടത്തിയാല്‍ ഒന്നിച്ച് ചെറുക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. എന്നാല്‍ നിലവില്‍ കേരളത്തില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്ന് എംപി പാലക്കാട് മാധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ അന്തരീക്ഷമാണിപ്പോള്‍ രാജ്യത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ സര്‍ക്കാരുമായി ചേര്‍ന്നുള്ള സമരത്തിന് കോണ്‍ഗ്രസ് തയ്യാറാല്ല. ദേശീയ തലത്തില്‍ ഇടതു പക്ഷത്തോട് ചേര്‍ന്ന് സമരം തുടരുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.