കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നാണ് സിദ്ധാര്‍ത്ഥിന്റെ പിതാവിന്റെയും ആവശ്യം; ശശി തരൂര്‍

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയെയും സിപിഐഎമ്മിനെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. എസ്എഫ്‌ഐ ഇങ്ങനെയൊക്കെ ക്യാമ്പസില്‍ ചെയ്യുന്നത് പാര്‍ട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണ ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇങ്ങനൊരു വിഷയത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരള പൊലീസ് അന്വേഷിച്ചാല്‍ എല്ലാത്തിനും പരിധിയുണ്ടാവും. കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നാണ് സിദ്ധാര്‍ത്ഥിന്റെ പിതാവിന്റെയും ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

Top