തിരുവനന്തപുരം: വിവിധ മേഖലകളില്‍ തഴക്കവും പഴക്കവുമുള്ളവരാണ് കെ.പി.സി.സിയുടെ പുതിയ നേതൃത്വമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
നല്ലൊരു ടീമിനെയാണ് കേരളത്തിലെ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നതെന്നും അത് നല്ല രീതിയില്‍ തന്നെ മുമ്പോട്ട് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സംഘടനാ രീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഇക്കാര്യം നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ അറിയിച്ചു.
പുതിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ്. കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ ഷാനവാസ്, ബെന്നി ബെഹനാന്‍ എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരാകും. കെ.മുരളീധരനെ പാര്‍ട്ടി പ്രചാരണ സമിതി ചെയര്‍മാനായും നിയമിച്ചു.