ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസിലെ വിധിയില്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യന്‍ പൗരനും അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കണമെന്ന് കോണ്‍ഗ്രസ്. 2019 സുപ്രീം കോടതി വിധിക്കെതിരാണ് ഇപ്പോള്‍ വന്ന ലഖ്നൗ പ്രത്യേക കോടതിയുടെ വിധി.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് നിയമവിരുദ്ധവും നിയമലംഘനത്തിന്റെ അങ്ങേയറ്റമാണെന്നുമാണ് സുപ്രീം കോടതി 2019ല്‍ നിരീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ലഖ്നൗവിലെ പ്രത്യേക കോടതി കേസിലെ 32 പ്രതികളേയും വെറുതെ വിട്ടിരിക്കുന്നു. ഇത് സുപ്രീം കോടതിയുടെ വിധിയില്‍ നിന്നും വിരുദ്ധമാണ്.
രാജ്യത്തിന്റെ മതനിരപേക്ഷതയും സാഹോദര്യവും എന്ത് വിലകൊടുത്തും തകര്‍ക്കാനുള്ള ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഗൂഢാലോചനയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചതാണ് വിധി. ഉത്തര്‍പ്രദേശിലെ സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടായിരുന്നു.

The decision of the Special Court to acquit all the accused in #BabriMasjidDemolitionCase runs counter to Supreme Court Judgement as also the Constitutional spirit.

Our statement -: pic.twitter.com/C6S6fpMUq7
— Randeep Singh Surjewala (@rssurjewala) September 30, 2020

അതിനാല്‍ രാജ്യത്തിന്റെ മതനിരപേക്ഷതയുടേയും സാഹോദര്യത്തിന്റേയും ഊര്‍ജം ഉള്‍ക്കൊള്ളുന്ന, ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാ ഭാരതീയരും പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കണമെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു