കൊല്ലം: കേരളത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഓച്ചിറയിലെ പെണ്‍കുട്ടിയ്ക്ക് നീതി കിട്ടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേസില്‍ കനത്ത ജാഗ്രത വേണം. പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുന്നത് നീതിക്ക് വേണ്ടിയാണ്. പരാതിയുമായി ചെന്നവരെ കേള്‍ക്കാതെ തിരിച്ചയക്കുന്നത് അഭിമാനകരമല്ല. ഇത് കേരളത്തിലെവിടെയും തുടരാതിരിക്കാന്‍ പ്രത്യേകം നടപടി വേണം, ഉമ്മന്‍ചാണ്ടി വ്‌യക്തമാക്കി.
പെണ്‍കുട്ടിയുമായി പ്രതി റോഷന്‍ ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഷനും സംഘത്തിനുമെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. ബംഗളുരുവിലേക്ക് റോഷനും പെണ്‍കുട്ടിയും ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.