കോഴിക്കോട്: വടകരയില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കില്ലെന്ന് ആര്‍എംപി വ്യക്തമാക്കി. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ പരാജയം ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടല്‍ പാര്‍ട്ടി നടത്തുമെന്നും യുഡിഎഫിനെ പിന്തുണയ്ക്കുവാനാണ് തീരുമാനമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്‍. വേണു അറിയിച്ചു.
കെ.കെ. രമയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊലപാതക രാഷ്ട്രീയമാണ് ആര്‍എംപി ചര്‍ച്ചയാക്കുന്നതെന്നും അതിന്റെ ഫലം യുഡിഎഫിന് വന്നുചേരാനാണു സാധ്യതയെന്നും വേണു വ്യക്തമാക്കി.