കോൺഗ്രസ്സ് ഓഫീസ് വിൽപ്പനക്ക്, ആവശ്യമുള്ളവർക്ക് ലീഗിനെ സമീപിക്കാം !

തിരുവനന്തപുരം : രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്(എം)ന് നല്‍കിയതിനു പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറികള്‍ ഇതുവരെ അടങ്ങിയിട്ടില്ല. പല തരത്തിലുള്ള പ്രതിഷേധങ്ങളും സമരങ്ങളുമാണ് സംസ്ഥാനത്തൊട്ടാകെ അരങ്ങേറുന്നത്.

കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി(കെ.പി.സി.സി) ഓഫീസായ ഇന്ദിരാഭവന്‍ വില്‍പനക്കു വെച്ചതായി പരസ്യം നല്‍കിക്കൊണ്ടാണ് പുതിയ പ്രതിഷേധം. പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സൈറ്റായ ഒഎല്‍എക്‌സിലാണ് പരസ്യം. ഇന്ദിരാഭവന്‍ വേണ്ടവര്‍ ഇന്ത്യന്‍ നാഷണല്‍ മുസ്ലീം ലീഗിനേയോ കേരളാ കോണ്‍ഗ്രസിനേയോ സമീപിക്കണമെന്നും പരസ്യത്തില്‍ പറയുന്നു. അനീഷ് എന്നയാണ് പരസ്യം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഒഎല്‍എക്‌സില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനം ലീഗാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ വില്‍പനയ്ക്ക് എന്ന് കാണിച്ച് ഒഎല്‍എക്‌സില്‍ പരസ്യം വന്നിരിക്കുന്നത്. കെട്ടിടം താമസയോഗ്യമാണെന്നും അണ്‍ഫര്‍ണിഷ്ഡ് ആണെന്നും പരസ്യത്തില്‍ പറയുന്നു.

Top