കോണ്‍ഗ്രസിന് നാഥനില്ലെന്ന് പറയുന്നവരെ കുറ്റം പറയാന്‍ സാധിക്കില്ല: പി.ജെ കുര്യന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന് നാഥനില്ലെന്ന് പറയുന്നവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് പി.ജെ കുര്യന്‍.

ദേശീയ പ്രസിഡന്റ് ഇല്ലാത്തത് പാര്‍ട്ടിയെ വലിയ രീതിയില്‍ തന്നെ ബാധിക്കുന്നുണ്ടെന്നും പ്രസിഡന്റിനെ ഇതിനോടകം കണ്ടെത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യരായ നിരവധി പേരുണ്ട്. നെഹ്‌റു കുടുംബാംഗത്തിന് മാത്രമാണ് പ്രസിഡന്റ് ആവാന്‍ സാധിക്കൂ എന്നില്ല. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ പ്രവര്‍ത്തകര്‍ക്ക് നിരാശ ഉണ്ടാക്കുന്നതാണ്, പി.ജെ കുര്യന്‍ വ്യക്തമാക്കി.

Top