ഡൽഹി: സോണിയാ ഗാന്ധിയുടെ അമ്മ പാവോള മൈനോ അന്തരിച്ചു. ഓഗസ്റ്റ് 27ന് ചികിത്സയിലിരെക്കായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച നടന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മെഡിക്കൽ ചെക്കപ്പിനായി സോണിയ ഗാന്ധി മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം വിദേശത്താണുള്ളത്. സോണിയ കഴിഞ്ഞയാഴ്ച അമ്മയെ സന്ദർശിച്ചിരുന്നു. രാഹുലും പ്രിയങ്കയും നേരത്തെ നിരവധി തവണ മുത്തശ്ശിയെ കാണാൻ പോയിരുന്നു.