എംപിമാരുടെ സസ്‌പെന്‍ഷന്‍; പാര്‍ലമെന്റ് കവാടത്തില്‍ കറുത്ത റിബണ്‍ ധരിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രതിഷേധത്തിന്റെ പേരില്‍ ഏഴ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം. കറുത്ത റിബണ്‍ ധരിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തുന്നത്. സസ്‌പെന്‍ഷന്‍ നടപടി ഒഴിവാക്കണമെന്നും ഡല്‍ഹി കലാപത്തില്‍ ഉടന്‍ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഏഴ് അംഗങ്ങളെ സസ്‌പെഡ് ചെയ്ത നടപടിയില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമാകുമെന്നാണ് വിവരം. നിലവില്‍ 12 മണിവരെ ലോക്‌സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ബെന്നി ബഹന്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പടെ
ഏഴ് കോണ്‍ഗ്രസ് എംപിമാരെയാണ് ലോക്‌സഭയിലെ പ്രതിഷേധത്തിന്റെ പേരില്‍ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തിലെ എംപിമാര്‍ക്കൊപ്പം കോണ്‍ഗ്രസ് ചീഫ് വിപ്പ് ഗൗരവ് ഗൊഗോയി, തമിഴ്‌നാട്ടില്‍ നിന്നുള്ള മണിക്കം ടാഗൂര്‍, അമൃത്സര്‍ എംപി ഗുര്‍ജിത് സിംഗ് എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് എംപിമാര്‍. ഈ സമ്മേളന കാലയളവ് മുഴുവന്‍ ഏഴ് അംഗങ്ങള്‍ക്കും സഭയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്.

Top