മുത്തലാഖ്‌ ബില്‍ ലോക്‌സഭ പാസാക്കി ; അനുകൂലിച്ച് 245 പേര്‍

ന്യൂഡല്‍ഹി ; മുത്തലാഖ് ബില്ല് ലോക്സഭയില്‍ പാസായി. 238 പേര്‍ ബില്ലിനെ അനുകൂലിച്ച്‌ വോട്ടുചെയ്‌തപ്പോള്‍ 12 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ട്‌ രേഖപ്പെടുത്തി.

കോണ്‍ഗ്രസ്​, അണ്ണാ ഡിഎംകെ, ഡിഎംകെ പാര്‍ട്ടികള്‍ വോ​ട്ടെടുപ്പ്​ ബഹിഷ്​കരിച്ച്‌​ സഭയില്‍ നിന്ന്​ ഇറങ്ങിപ്പോയിരുന്നു. പ്രതിപക്ഷത്തി​​​​ന്റെ ഭേദഗതി നിര്‍ദേശം വോട്ടിനിട്ട് തള്ളി. ബില്‍ സബ്​ജക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്ന​ ആവശ്യവും അംഗീകരിച്ചില്ല.

സിപിഎമ്മും ആര്‍എസ്പിയുടെ എൻ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

സെപ‌്തംബറില്‍ പാസാക്കിയ മുത്തലാഖ‌് ഓര്‍ഡിനന്‍സിന‌് പകരമായുള്ള ബില്‍ ഡിസംബര്‍ 17ന്‌ കേ​ന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ്​ ലോക്​സഭയില്‍ അവതരിപ്പിച്ചത്.​ മുത്തലാഖ്​ ബില്ലിനെതിരായ പ്രമേയവും നേരത്തെ ലോക്‌സഭ തള്ളിയിരുന്നു. മുത്തലാഖ്‌ ബില്‍ വോട്ടെടുപ്പ്‌ ദിവസമായ വ്യാഴാഴ്‌ച നിര്‍ബന്ധമായും ഹാജരാകണമെന്ന‌് അറിയിച്ച‌് ബിജെപി ലോക‌്സഭാംഗങ്ങള്‍ക്ക‌് വിപ്പ‌് നല്‍കിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ‌്ച ബില്‍ പാസാക്കുന്നതിനായി അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ അഭ്യര്‍ഥനപ്രകാരം മാറ്റുകയായിരുന്നു. ബില്ലുമായി സഹകരിക്കുമെന്നും സുഗമമായ ചര്‍ച്ചയ‌്ക്ക‌് വഴിയൊരുക്കാന്‍ വ്യാഴാഴ‌്ചത്തേക്ക‌് മാറ്റണമെന്നും കോണ്‍ഗ്രസ‌് സഭാനേതാവ‌് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ‌്പീക്കറോട‌് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്‌.

Top