ന്യൂഡല്‍ഹി: വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാരോടു നന്ദി പറയുവാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു.
ജൂണ്‍ ഏഴ്, എട്ട് തിയതികളിലായിരിക്കും രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത്. രാഹുല്‍ ഗാന്ധി-വയനാട് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് അദ്ദേഹം വയനാട്ടില്‍ എത്തുന്ന കാര്യം അറിയിച്ചിരിക്കുന്നത്.
വയനാട് നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി അർപ്പിക്കുവാൻ കോൺഗ്രസ്സ് അധ്യക്ഷനും വയനാട് നിയോജകമണ്ഡലം നിയുക്ത എം.പിയുമായ ശ്രീ രാഹുൽ ഗാന്ധി ജൂൺ 7, 8 തീയതികളിൽ വയനാടിലെത്തുന്നു.
— Rahul Gandhi – Wayanad (@RGWayanadOffice) May 31, 2019
അതേസമയം പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധി ഇതുവരെ ഡല്‍ഹി വിട്ട് പുറത്തു പോയിരുന്നില്ല. രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു പിടിച്ചുനിര്‍ത്താനുള്ള പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ തുടരുകയാണ്. അധ്യക്ഷസ്ഥാനത്തെ ചൊല്ലി ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തുന്നത്.