കേരളത്തില്‍ യുഡിഫ് തരംഗമെന്ന് ടൈംസ് നൗ അഭിപ്രായ സര്‍വെ; എല്‍ഡിഎഫ് 2; എന്‍ഡിഎ 1

ന്യൂഡല്‍ഹി: കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് ടൈംസ് നൗ- വിഎംആര്‍ അഭിപ്രായ സര്‍വെ. കേരളത്തില്‍ 17 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് സര്‍വെ പറയുന്നത്. എല്‍ഡിഎഫ് രണ്ട് സീറ്റിലൊതുങ്ങുമ്പോള്‍ എന്‍ഡിഎ ഒരു സീറ്റ് നേടുമെന്നും സര്‍വെ പറയുന്നു.

എല്‍ഡിഎഫിന് വോട്ടിംഗ് ശതമാനത്തില്‍ 12.01 ശതമാനം ഇടിവുണ്ടാകും. 2014ല്‍ എല്‍ഡിഎഫ് 40.12 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് നേടിയിരുന്നു. ബി.ജെ.പിയുടെ വോട്ട് വിഹിതം 20.85 ശതമാനമായി ഉയരുമെന്നും സര്‍വേ പറയുന്നു. അതായത് 10.28 ശതമാനത്തിന്റെ വര്‍ധന. 2014 ബി.ജെ.പി വോട്ടുവിഹിതം 10.57 ശതമാനമായിരുന്നു. മറ്റുള്ളവര്‍ 4.07 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

Top