തിരുവനന്തപുരം: രാജ്യസഭ സീറ്റ് സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. പി.ജെ. കുര്യന്‍ മാറി നില്‍ക്കണമെന്നാണ് റോജി എം. ജോണ്‍ എംഎല്‍എ ആവശ്യപ്പെട്ടത്. മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കളാണ് പാര്‍ട്ടിയുടെ ശാപമെന്നും റോജി പറഞ്ഞു.
രാജ്യസഭയെ വൃദ്ധസദനമായി കണക്കാക്കരുതെന്നും യുവാക്കളെയാണ് പരിഗണിക്കേണ്ടതെന്നും ഹൈബി ഈഡന്‍ എംഎല്‍എ വ്യക്തമാക്കി. പി.ജെ. കുര്യനെ പോലെ പ്രഗത്ഭനായ ഒരാളെ ഇനിയും വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കി ബുദ്ധിമുട്ടിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അനില്‍ അക്കരയും വ്യക്തമാക്കി.