മലപ്പുറം: രാജ്യസഭാ സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടയില്‍ കേരള കോണ്‍ഗ്രസിന്റെ നീക്കത്തെ പിന്തുണച്ച് മുസ്ലീം ലീഗ് രംഗത്ത്. രാജ്യസഭ സീറ്റിന് കേരള കോണ്‍ഗ്രസിനും അര്‍ഹതയുണ്ടെന്നാണ് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
സീറ്റ് ആവശ്യവുമായി കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ്.കെ.മാണി എംപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണുമെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് പിന്തുണയുമായി കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരിക്കുന്നത്.