വിട്ടുകൊടുക്കില്ലന്ന് കോണ്‍ഗ്രസ്‌ : രാമായണ വിവാദത്തിന് പിന്നാലെ രക്ഷാ ബന്ധനും

raksha bandhan

കണ്ണൂര്‍ : രാമായണ പാരായണം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും കോണ്‍ഗ്രസ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ആര്‍ എസ് എസിന്റ രക്ഷാബന്ധന്‍ മഹോത്സവത്തെ പ്രതിരോധിക്കാന്‍ ഗാന്ധിജിയെ സാക്ഷിയാക്കി ത്രിവര്‍ണ രാഖി കെട്ടി രക്ഷാബന്ധന്‍ ആചരിക്കാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യദിനത്തിനാണ് ദേശരക്ഷാബന്ധന്‍ നടത്താന്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

കണ്ണൂരിലെ കടമ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് കാവി നിറത്തിലെ രാഖിക്ക് പകരം ‘ ത്രിവര്‍ണ രാഖി’ ആശയവുമായി എത്തിയിരിക്കുന്നത്. ഇതിനായി 1000 ത്രിവര്‍ണ രാഖികള്‍ക്ക് മണ്ഡലം കമ്മിറ്റി ഓര്‍ഡറും നല്‍കി. വിവിധ മതനേതാക്കളെ പരാപടിയില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കും കൂടി പരിപാടി വ്യാപിപ്പിക്കാനും യൂത്ത് കോണ്‍ഗ്രസിന് പദ്ധതിയുണ്ട്.

Top