ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്ത സമ്മേളനം നടത്തിയതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ അഴിമതിക്കേസില്‍ മറുപടി പറയാന്‍ മോദിയോട് രാഹുല്‍ ആവശ്യപ്പെട്ടു. മോദിയുടെ ഫിലോസഫി ഹിംസയുടേതാണെന്നും ഗാന്ധിയുടെ പോലെ അഹിംസ അല്ലെന്നും രാഹുല്‍ പറഞ്ഞു.
എന്തും പറയാനുള്ള സ്വാതന്ത്ര്യം മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി. തെരഞ്ഞെടുപ്പ് തീയതികള്‍ തീരുമാനിച്ചത് പോലും മോദിക്ക് വേണ്ടിയിട്ടായിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, ജി എസ് ടി തുടങ്ങിയ കാര്യങ്ങളായിരുന്നു തെരഞ്ഞെടുപ്പിലെ ചര്‍ച്ച. മോദിയുടെ രക്ഷിതാക്കള്‍ക്ക് എതിരെ താന്‍ ഒന്നും പറയില്ല. തന്റെ കുടുംബത്തെ കുറിച്ച് മോദിക്ക് എന്തൊക്കെ പറയണോ പറയട്ടെ, രാഹുല്‍ വ്യക്തമാക്കി.