പ്രീണന രാഷ്ട്രീയത്തിന് വേണ്ടി രാജ്യവിരുദ്ധ പ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് തയ്യാറാകുന്നു:അനില്‍ ആന്റണി

കൊച്ചി: ആന്റോ ആന്റണിയുടെ പുല്‍വാമാ ആക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശം ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപിയുടെ പത്തനംതിട്ട സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. ആന്റോ ആന്റണി അവഹേളിച്ചത് 42 ധീര ജവന്മാരെയും ഇന്ത്യയുടെ സൈനികരെയുമെന്നും അനില്‍ ആന്റണി ചൂണ്ടിക്കാണിച്ചു. ആന്റോ ആന്റണി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അനില്‍ ആന്റണി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അനില്‍ ആന്റണി വ്യക്തമാക്കി.

കേരളത്തില്‍ സിഎഎ നടപ്പാക്കില്ലെന്ന എല്‍ഡിഎഫ് പ്രചാരണം ഭരണഘടനയെ കുറിച്ച് ബോധം ഇല്ലാത്തത് കൊണ്ട്. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ എന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നടപ്പാക്കില്ലെന്ന് പറയുന്നവര്‍ പ്രീണന രാഷ്ട്രീയത്തിനായി ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നും അനില്‍ ആന്റണി പറഞ്ഞു.പ്രീണന രാഷ്ട്രീയത്തിന് വേണ്ടി രാജ്യവിരുദ്ധ പ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് തയ്യാറാകുന്നുവെന്നും രാഹുല്‍ ഗാന്ധി ഇന്ത്യയെ അവഹേളിക്കുന്നുവെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.

Top