തിരുവനന്തപുരം : ബാര്‍ക്കോഴയില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തെ നിയമപരമായി നേരിടാന്‍ പ്രതിപക്ഷതീരുമാനം. കെ.എസ്.എഫ് ഇ റെയ്ഡ് വിവാദത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
പൊലീസ് നിയമഭേദഗതിയും കെ.എസ്.എഫ്.ഇ റെയ്ഡും സി.പി.എമ്മിനെയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് ഉന്നയിക്കുന്ന മറുവാദങ്ങള്‍ ഇവയാണ്. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കെ.എം ഷാജി എം.എല്‍.എയ്ക്കെതിരെ നടത്തുന്ന അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് നേരത്തെ തന്നെ മുസ്ലീംലീഗും യു.ഡി.എഫും ആരോപിച്ചിരുന്നു.