ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിമതര്‍ ഓഗസ്റ്റ് 14-ന് ചേരുന്ന രാജസ്ഥാന്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി ബന്ധം വിച്ഛേദിച്ചതിന് ശേഷം പൈലറ്റ് പക്ഷം രാജസ്ഥാനിലേക്ക് മടങ്ങുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടമുണ്ട്. ജയ്പൂരിലേക്ക് മടങ്ങുന്നതിന് പൈലറ്റും 18 എം.എല്‍.എമാരും സംരക്ഷണം ആവശ്യപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് വിവരം.
നിയസഭാ സമ്മേളനത്തില്‍ തങ്ങള്‍ പങ്കെടുക്കുമെന്നും എന്നാണ് ജയ്പൂരിലേക്ക് മടങ്ങുന്നതെന്നതിന് തീരുമാനമായിട്ടില്ലെന്നും ഒരു കോണ്‍ഗ്രസ് വിമത എം.എല്‍.എ. പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.