കോഴിക്കോട്: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു ഘട്ടത്തിലും ലീഗ് ഇടപെട്ടിട്ടില്ലെന്ന് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. കുന്ദമംഗലത്തെയും തിരുവമ്പാടിയിലെയും തര്‍ക്കങ്ങള്‍ പരിഹരിച്ചു.
ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ മാത്രമാണ് ലീഗ് ഇടപെട്ടിട്ടുള്ളതെന്നും ഇ.ടി പറഞ്ഞു.