ഡല്‍ഹി: കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണമോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വിഷയം കോണ്‍ഗ്രസിന് അപമാനമാണ്. തട്ടിപ്പുകേസില്‍ അറസ്റ്റിലായതിനു പിന്നാലെ, ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറിനില്‍ക്കുമെന്നായിരുന്നു സുധാകരന്റെ നിലപാട്. എന്നാല്‍ സുധാകരന് പിന്തുണയുമായി മുതിര്‍ന്ന നേതാവ് ഏ.കെ.ആന്റണിയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെ.സി.വേണുഗോപാലും എത്തി. സുധാകരന്‍ മാറിനില്‍ക്കേണ്ട കാര്യമില്ലെന്നും ചങ്ക് കൊടുത്തു സംരക്ഷിക്കുമെന്നുമായിരുന്നു വി.ഡി.സതീശന്‍ പറഞ്ഞത്.