ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും അമ്മ സോണിയാ ഗാന്ധിയെയും പുകഴ്ത്തി യോഗാഗുരു ബാബാ രാംദേവ്. രാഹുലും സോണിയയും ദിവസേന യോഗാ ചെയ്യുന്നവരാണെന്നും രാഹുലുമായി തനിക്ക് അടുത്ത സൗഹൃദമാണുള്ളതെന്നും ബാബാ രാംദേവ് പറഞ്ഞു.
യോഗാദിനമായ ഈ മാസം 21ന് തീഹാര്‍ ജയിലിലെ അന്തേവാസികള്‍ക്ക് യോഗാ പരിശീലനം നല്‍കുമെന്നും ബാബാ രാംദേവ് അറിയിച്ചു. യോഗാഭ്യാസത്തിലൂടെ ജയിലിന്റെ പരിധികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ അവര്‍ക്ക് മനസ്സും ശരീരവും സ്വതന്ത്രമാക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.