ബ്രൂവറി റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അഴിമതി ബോധ്യപ്പെട്ടതു കൊണ്ടെന്ന് ജോണി നെല്ലൂര്‍

തിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അഴിമതി ബോധ്യപ്പെട്ടതു കൊണ്ടാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍.

അനുമതി നല്‍കിയത് നിയമപരമായിരുന്നുവെങ്കില്‍ അത് റദ്ദാക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം
പറഞ്ഞു. സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നു പറഞ്ഞ ജോണി നെല്ലൂര്‍ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിലെ അഴിമതിയില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

Top