റാഫേല്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

rajyasabha

ന്യൂഡല്‍ഹി ; റാഫേല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസ് ഇന്നും നോട്ടീസ് നല്‍കും. അതേസമയം അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ നടപടികളുമായി സഹകരിക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തില്‍ പ്രധാന മന്ത്രിക്കെതിരെയും അറ്റോര്‍ണി ജനറലിനെതിരെയും നല്‍കിയ അവകാശ ലംഘന പ്രമേയ നോട്ടീസ് ലോക്സഭാ സ്പീക്കറുടെ പരിഗണനയിലാണ്. രാജ്യസഭയിലും പ്രതിപക്ഷം ഇതേ ആവശ്യത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

റാഫേലില്‍ പ്രധാന മന്ത്രിക്കെതിരെ കള്ളം പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നാണ് ബി.ജെ.പി യുടെ ആവശ്യം. ഇക്കാര്യത്തില്‍ രാഹുലിനെതിരെ ബി.ജെ. പി നല്‍കിയ അവകാശ ലംഘന നോട്ടീസും ലോക്സഭാ സ്പീക്കറുടെ മുന്നില്‍ വരും.

Top