പണികൊടുക്കാന്‍ നോക്കി പെട്ട് കോണ്‍ഗ്രസ്സ് ; സുഷമാ സ്വരാജിന്റെ റീട്വീറ്റ് ചര്‍ച്ചയാകുന്നു

sushama

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരണമറിയാന്‍കോണ്‍ഗ്രസ്സ് നടത്തിയ അഭിപ്രായസര്‍വ്വേ വോട്ടെടുപ്പാണ് മന്ത്രി തന്റെ ട്വിറ്റര്‍ ഫീഡില്‍ പകര്‍ത്തിയത്. എന്നാല്‍ ട്വീറ്റ് മന്ത്രി റീട്വീറ്റ് ചെയ്തതോടെ കോണ്‍ഗ്രസ്സ് പിന്‍വലിച്ചു.

വിദേശകാര്യമന്ത്രി എന്ന നിലയില്‍ സുഷമാ സ്വരാജിന്റെ പരാജയമാണ് 39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടത് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു അഭിപ്രായ സര്‍വ്വേയില്‍ ഉന്നയിച്ച ചോദ്യം. എന്നാല്‍, കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചുകൊണ്ട് 76 ശതമാനം പേരും വോട്ട് ചെയ്തത് തങ്ങളങ്ങനെ കരുതുന്നില്ലെന്നായിരുന്നു. എന്തായാലും കോണ്‍ഗ്രസ്സിന് പറ്റിയ ഈ അമളി ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

Top