ഗവർണറെ പിന്തുണച്ച് രംഗത്ത് വന്ന കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെ രൂക്ഷമായി വിമർശിച്ച് സി.പി.എം നേതാവ് കെ.എസ് അരുൺ കുമാർ രംഗത്ത്. ഈ നിലപാടിന് കോൺഗ്രസ്സ് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേന്ദ്ര സേനയെ ഇറക്കി കേരളം ഭരിക്കാമെന്ന ഗവർണ്ണറുടെ മോഹം നടപ്പില്ല. കേരള പൊലീസിന് നല്ല കരുത്തുണ്ടെന്നും കെ.എസ് അരുൺകുമാർ പറഞ്ഞു.
ഒരു ജനാതിപത്യ സംവിധാനത്തിൽ ഗവർണർ ചെയ്യാൻ പാടില്ലാത്ത പ്രവൃത്തികളാണ് കേരള ഗവർണർ ചെയ്യുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ സമാന്തര ഭരണം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സർവകലാശാലകളിൽ ഗവർണർക്ക് ഇടപെടാൻ കഴിയുന്നത് ഭരണഘടന ഉപോയിഗിച്ചല്ല മറിച്ച് സംസ്ഥാനം നടപ്പിലാക്കിയ നിയമങ്ങൾ മൂലമാണ്. അത് ഗവർണർ മനസിലാക്കണം. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ് കേരളത്തിലെ വിസിമാർ. ഇവർക്കെതിരെ ഗവർണർ പ്രവർത്തിക്കുന്നത് വെറും രാഷ്ട്രീയ വിരോധം കൊണ്ട് മാത്രമാണെന്നും അരുൺ കുമാർ വ്യക്തമാക്കി.
തെരഞ്ഞെടുക്കപെട്ട സർക്കാരിനെ ഏകപക്ഷീയമായി പിരിച്ച് വിടാൻ ജനാതിപത്യ ഇന്ത്യയിൽ ഇന്ന് സാധ്യമല്ല. ഏതെങ്കിലും തരത്തിൽ കേരളത്തിലെ ഭരണത്തെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് അവർ ഗവർണറെ ഉപയോഗിക്കുകയാണ്. എന്നാൽ ഇത് കേരളത്തിൽ വിലപ്പോകില്ല. ജനകീയ സർക്കാർ 5 വർഷം തികക്കുക തന്നെ ചെയ്യും. കേന്ദ്ര സേനയെ ഇറക്കി ഭരിക്കാമെന്നത് ഗവർണറുടെ അതിമോഹമാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ വിശ്വാസം നേടി മുന്നോട് പോകുമെന്നും അരുൺ കുമാർ പറഞ്ഞു.
(വീഡിയോ കാണുക)
EXPRESS KERALA VIEW