രാജ്യസഭാ സീറ്റിലേക്ക് കോണ്‍ഗ്രസ് മത്സരിക്കുമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് കോണ്‍ഗ്രസ് മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏകപക്ഷീയമായ മത്സരം അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെറിയാന്‍ ഫിലിപ്പ് സ്ഥാനാര്‍ത്ഥിയാകുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

അതേസമയം രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റേതാണ് ഒഴിവു വന്ന രാജ്യസഭ സീറ്റെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഉചിതമായ സമയത്ത് പാര്‍ട്ടി തീരുമാനിക്കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കും. 2024 വരെയാണ് സീറ്റിന്റെ കാലാവധി. വോട്ടെണ്ണലും അതേദിവസം 29ന് നടക്കും. നവംബര്‍ 9ന് വിജ്ഞാപനമിറങ്ങും. നാമനിര്‍ദേശ പത്രികാ സമര്‍പണം 16നാണ്.

Top