തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവി ഒഴിയാൻ രാഹുൽ ഗാന്ധി സന്നദ്ധത പ്രകടിപ്പിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് ചര്‍ച്ച ചെയ്യും. 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. തിരഞ്ഞെടുപ്പിനേറ്റ കനത്ത തോല്‍വിയും ഇന്ന് ചര്‍ച്ച ചെയ്യും. പരാജയ കാരണം പരിശോധിക്കാൻ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ഒരു സമിതിയും രൂപീകരിക്കാനും സാധ്യതയുണ്ട്.

രാഹുൽ രാജിവയ്ക്കണ്ടതില്ലെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം. അതേ സമയം നാലു വര്‍ക്കിങ് പ്രസിഡന്റുമാരെ നിയോഗിച്ച് സംഘടന സംവിധാനം ദേശീയ തലത്തിൽ ശക്തിപ്പെടുത്തണമെന്ന ആവശ്യംപാര്‍ട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാതിരുന്നത് നേതൃത്വത്തിനിടയിലെ തർക്കമാണെന്ന വിമർശം ശക്തമാണ്. ഇതും കർണാടക, മധ്യപ്രദേശ് സർക്കാരുകളെ താഴെ ഇറക്കാനുള്ള ബി.ജെ.പി ശ്രമവും ചർച്ചയില്‍ വരും.

പ്രചാരണത്തിലും സംഘടനാ രംഗത്തും സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും വീഴ്ചയുണ്ടായെന്ന് വിമര്‍ശനം മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു.

Top