പാര്‍ക്ക് ആരോപണത്തില്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

മലപ്പുറം: വാട്ടര്‍ തീം പാര്‍ക്ക് ആരോപണത്തില്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്.

എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്ക് ഉടന്‍ അടച്ചു പൂട്ടണ്ടെന്ന് കൂടരഞ്ഞി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

മാത്രമല്ല, രേഖകള്‍ ഹാജരാക്കാന്‍ പിവി അന്‍വറിന് സാവകാശം നല്‍കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യമുന്നയിച്ചു.

അന്‍വറിനെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമ്പോഴാണ് കോണ്‍ഗ്രസിന്റെ മലക്കം മറിച്ചില്‍.

Top