വയനാട്: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തുന്നു.
ശനിയാഴ്ച രാവിലെ പത്ത് മണിയ്ക്കാണ് പ്രിയങ്ക കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്നത്. 10.30ന് മാനന്തവാടിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.
ഒന്നരയോടെ പ്രിയങ്ക പുല്‍പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുന്നതാണ്. മൂന്ന് മണിക്ക് നിലമ്പൂരിലും നാല് മണിയ്ക്ക് അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും.