ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ഉണ്ടാകില്ല. അവസാന ഘട്ടം വരെ സമാജ് വാദി പാര്‍ട്ടിയുമായും, ഇടതു പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമോ ധാരണയോ വേണ്ടെന്ന് നിലപാടിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ 230 അംഗ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 227 സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
88 സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക യാണ് കോണ്ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാര്‍ഥികളെ മാറ്റി, പുതിയ സ്ഥാനാര്‍ഥി കളെ രണ്ടാം പട്ടികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിലപാടില്‍ അടുത്ത വര്‍ഷം രേഖപ്പെടുത്തി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത് വന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി ഒത്തു കളിക്കുകയാണെന്ന് അഖിലേഷ് ആരോപിച്ചു.സംസ്ഥാന തലത്തില്‍ സഖ്യം ഉണ്ടാകില്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ തന്റെ നേതാക്കളെ കോണ്‍ഗ്രസുമായി ചര്‍ച്ചക്ക് അയക്കുമായിരുന്നില്ല എന്നും അഖിലേഷ് പറഞ്ഞു.