‘കോണ്‍ഗ്രസ് ജെയ്ന്‍’; കുഞ്ഞിന് തന്റെ പ്രസ്ഥാനത്തിന്റെ പേര് നല്‍കി ഒരു പ്രവര്‍ത്തകന്‍

ജയ്പൂര്‍: ജീവനായി കാണുന്ന പ്രസ്ഥാനത്തിന്റെ പേര് സ്വന്തം കുഞ്ഞിന് നല്‍കി ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍.രാജസ്ഥാനിലെ ഉദയ്പൂരിലെ ഒരു പ്രവര്‍ത്തകനാണ് തന്റെ കുഞ്ഞിന് കോണ്‍ഗ്രസ് ജെയ്ന്‍ എന്ന് നാമകരണം ചെയ്തത്.

മാധ്യമപ്രവര്‍ത്തകനായ രാകേഷ് ഗോസ്വാമിയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. കുഞ്ഞിന്റെ ഫോട്ടോയ്‌ക്കൊപ്പം കോണ്‍ഗ്രസ് ജെയ്‌ന്റെ ജനന സര്‍ട്ടിഫിക്കറ്റും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ പേരും കുഞ്ഞും.

Top