ചങ്ങനാശേരിയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Indian-National-Congress-Flag-1.jpg.image.784.410

ചങ്ങനാശേരി : ഹര്‍ത്താലിനെ തുടര്‍ന്ന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മണമേല്‍, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിജി മൂലയില്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സിജു അന്‍വര്‍, സജിന്‍ തലക്കുളം എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. സ്റ്റേഷനിലെത്തിച്ച് ഇവരെ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തെ തുടര്‍ന്ന് വിട്ടയച്ചു.

സംഭവങ്ങളെത്തുടര്‍ന്ന് നഗരത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ചങ്ങനാശേരി ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സേനയാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്.

Top