ന്യൂഡല്‍ഹി: പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന്. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംഘടനാ വിഷയങ്ങള്‍ക്ക് പുറമെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും ചര്‍ച്ചയാകും.
ഓരോ മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യം വിലയിരുത്തി സംസ്ഥാന ഘടകങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ചര്‍ച്ചയ്ക്ക് വരും. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം സംസ്ഥാനങ്ങളുടെ ചുമതല ഉള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ പിസിസി അധ്യക്ഷന്മാര്‍, സിഎല്‍പി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
23സ്ഥിരം അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും അടക്കം 51 അംഗങ്ങളാണുള്ളത്. ഇതിന് പുറമെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളെയും പിസിസി അധ്യക്ഷന്മാരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.