തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന്

ഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന്എ. ഐ.സി.സി. ആസ്ഥാനത്ത് തുടങ്ങുന്ന യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും സ്ഥിരം ക്ഷണിതാക്കളും പാര്‍ട്ടി മുഖ്യമന്ത്രിമാരും പങ്കെടുക്കും.

ബിഹാറിലെ ജാതിസെന്‍സസ് ഡേറ്റ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും എന്നകാര്യം സമിതി വിലയിരുത്തും. അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലെ തന്ത്രങ്ങളില്‍ മാറ്റംവരുത്തേണ്ടതുണ്ടോ എന്നകാര്യവും ആലോചിക്കും. ബിഹാര്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ ‘ജിത്നി അബാദി, ഉത്നാ ഹഖ് ‘ എന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ജാതിസെന്‍സസും സംവരണപരിധി ഉയര്‍ത്തലും മുഖ്യ പ്രചാരണമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ജാതി സെന്‍സസിനൊപ്പം വീടില്ലാത്തവര്‍ക്ക് വീട്, വീട്ടമ്മമാര്‍ക്ക് പ്രതിമാസ ഓണറേറിയം, ബസില്‍ സൗജന്യയാത്ര, നിശ്ചിത യൂണിറ്റുവരെ സൗജന്യ വൈദ്യുതി, മുതിര്‍ന്നപൗരര്‍ക്ക് പ്രതിമാസപെന്‍ഷന്‍, വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായധനവും ജോലി കിട്ടുംവരെ സാമ്ബത്തികപിന്തുണയും, കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍, വിദ്യാഭ്യാസവായ്പപ്പലിശ കുറയ്ക്കല്‍ തുടങ്ങി ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.

Top