കോണ്‍ഗ്രസിന് തിരിച്ചടി; ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

ഗാന്ധിനഗർ: ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി. പിസിസി വർക്കിംഗ് പ്രസിഡൻറ് ഹാർദ്ദിക് പട്ടേൽ പാർട്ടി വിട്ടു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറിയ ഹാർദിക് പട്ടേൽ ഗുജറാത്ത് ജനതയ്ക്കായി പ്രവർത്തിക്കുമെന്നും പറഞ്ഞു. നരേഷ് പട്ടേലിനെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കത്തിൽ അതൃപ്തനായിരുന്നു ഹാർദ്ദിക് പട്ടേൽ. പാർട്ടിയിൽ തനിക്കുള്ള അതൃപ്തി പരസ്യപ്പെടുത്തി ഹാർദിക് ട്വിറ്ററിൽ നിന്ന് നേരത്തെ കോൺഗ്രസ് വർക്കിംഗ് പ്രസിഡൻറ് എന്ന വിവരം ഒഴിവാക്കിയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പൊതുപരിപാടിയിൽ ഹാർദിക് എത്തിയിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേരുന്നത്.

Top