പുതിയ അമരക്കാരനെ ഉടന്‍ കണ്ടെത്തണം; കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനം രാജിവച്ച് രാഹുല്‍

ന്യൂഡല്‍ഹി;പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ച് രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാഹുലിന്റെ രാജി. രാജി കത്ത് തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെ രാഹുല്‍ പങ്ക് വച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ വിചാരിക്കുന്നില്ലെന്നും പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ പറയുന്നു.

Top