കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും. മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനം.

ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം 72000 രൂപ. വര്‍ഷത്തില്‍ ആറായിരത്തിന്റെ സ്ഥാനത്ത് രാഹുല്‍ മുന്നോട്ടുവെക്കുന്നത് മാസം 12000 ഉറപ്പുനല്‍കുമെന്നാണ്. നോട്ടുനിരോധനത്തിന്റെ കെടുതികള്‍ കണ്ട കര്‍ഷക ഗ്രാമങ്ങളിലും ദരിദ്ര മേഖലകളിലും വലിയ ഓളമുണ്ടാക്കാന്‍ പോന്നതാണ് നീതി എന്നര്‍ഥം വരുന്ന ന്യായ് പദ്ധതി. ഒന്നാം യു.പി.എ കാലത്തെ തൊഴിലുറപ്പ് പദ്ധതി പോലെ. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനകം സാമ്പത്തിക രംഗത്ത് തുടങ്ങിയിട്ടുണ്ട്.

അതേസമയം കേരളത്തിലെ വടകര, വയനാട് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ പത്താം സ്ഥാനാര്‍ത്ഥിപ്പട്ടികയും പുറത്തിറങ്ങി. പശ്ചിമബംഗാളിലെ 25 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പത്താം പട്ടികയില്‍ പ്രഖ്യാപിച്ചു.

മോദിയുടെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ഥിത്വത്തെ ആശ്രയിച്ചാകും രാഹുലിന്റെ തീരുമാനമെന്നാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിവരം.

Top