തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കെ.പി.സി.സി പുനസംഘടന നടത്താന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണ. ഇതുസംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും.
രാഹുലിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനസംഘടന സംബന്ധിച്ച തുടര്‍കാര്യങ്ങളിലേക്ക് കെ.പി.സി.സി കടക്കുക. ജനുവരിയോട് കൂടി പുനസംഘടന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ പ്രചരണം നടത്തുന്ന കാര്യത്തിലും രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ധാരണയായി. വനിതാ മതിലിനെതിരെ ഈ മാസം 28ന് മണ്ഡലം തലങ്ങളില്‍ പര്യടനം നടത്തും. 20 മുതല്‍ 23 വരെ വീടുകള്‍ കയറി പ്രചരണം നടത്താനും തീരുമാനമായിട്ടുണ്ട്.