ന്യൂഡല്‍ഹി: തന്റെ മുന്‍കാല സഹപ്രവര്‍ത്തകന്‍ സച്ചിന്‍ പൈലറ്റിനെ അശോക് ഗെഹ്ലോട്ട് മാറ്റി നിര്‍ത്തുകയും ദ്രോഹിക്കുകയും ചെയ്തെന്ന് ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്. സച്ചിന്‍ പൈലറ്റിന്റെ കഴിവില്‍ കോണ്‍ഗ്രസില്‍ വിശ്വാസ്യതയില്ലെന്നും സിന്ധ്യ വ്യക്തമാക്കി. സച്ചിന്റെ പൈലറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ രാഷ്ട്രീയ വിവാദത്തിലാണ് അഭിപ്രായവുമായി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറിയ ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയത്. രാജസ്ഥാന്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് പിന്തുണയുമായി സിന്ധ്യ എത്തിയത്.
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാറിനെ താഴെയിറക്കിയാണ് ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തെ പിന്തുണക്കുന്നവരും ബിജെപിയിലേക്ക് ചേക്കേറിയത്. മുഖ്യമന്ത്രി ഗെഹ്ലോട്ടുമായുള്ള അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎല്‍എമാരും ഡല്‍ഹിയിലെത്തിയത്. പ്രശ്നം രമ്യമായി പരിഹരിച്ചില്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിട്ട് സര്‍ക്കാറിനെ താഴെയിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Sad to see my erstwhile colleague, @SachinPilot too, being sidelined and persecuted by Rajasthan CM, @ashokgehlot51 . Shows that talent and capability find little credence in the @INCIndia .
— Jyotiraditya M. Scindia (@JM_Scindia) July 12, 2020