ഖദര്‍ കാവിയണിയുന്നതിപ്പോള്‍ രാജ്യത്ത് സര്‍വ്വസാധാരണമായിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ പോലും മുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവരാണ് ബി.ജെ.പി പാളയത്തിലെത്തിയിരിക്കുന്നത്.ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവര പ്രകാരം ത്രിപുരയിലെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ തന്നെ ബി.ജെ.പിയിലേക്ക് ചേക്കേറാനിരിക്കുകയാണ്.