I consider PETA award a grave insult: Dhanush

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നതിനിടയില്‍ മൃഗസംരക്ഷണ സംഘടനയായ പെറ്റ നല്‍കിയ ഹോട്ടസ്റ്റ് വെജിറ്റേറിയന്‍ ബഹുമതി തനിക്ക് അപമാനമായി തോന്നുന്നുവെന്ന് തമിഴ് താരം ധനുഷ്.

താനോ തന്റെ കുടുംബാംഗങ്ങളോ പെറ്റയുടെ ഭാഗമല്ലെന്നും ഇതിനെതിരെ ആരെങ്കിലും എന്തെങ്കിലും അഭിപ്രായം ഉന്നയിച്ചാല്‍ അത് അപവാദം മാത്രമാണെന്നും ധനുഷ് പറഞ്ഞു.

പ്രകടനം നടത്തുന്ന മൃഗങ്ങളുടെ വര്‍ഗത്തില്‍ നിന്നും കാളകളെ ഒഴിവാക്കി ജെല്ലിക്കെട്ട് നടത്താന്‍ അനുമതി ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. സമാധാനപരമായി മാന്യമായ രീതിയില്‍ ജെല്ലിക്കെട്ട് നിരോധനത്തിനായി പ്രതിഷേധിക്കുന്ന യുവാക്കളെ ധനുഷ് അഭിനന്ദിക്കുകയും ചെയ്തു.

Top