കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസുകള്‍ മീന്‍ വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നത് പരിഗണനയില്‍

തിരുവനന്തപുരം: മാലിന്യനീക്കത്തിനായി കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകള്‍ പരാതി അറിയിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തദ്ദേശവകുപ്പ് നിലപാട് അറിയിച്ചാല്‍ പദ്ധതി ഉടന്‍ നടപ്പാക്കും. കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസുകള്‍ മീന്‍വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നതും പരിഗണനയിലാണ്.

തെറ്റിദ്ധാരണയുണ്ടെങ്കില്‍ നീക്കുമെന്ന പറഞ്ഞ മന്ത്രി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ജീവനക്കാരും യൂണിയനുകള്‍ ബാധ്യസ്ഥരാണെന്ന് കൂട്ടിച്ചേര്‍ത്തു.

ഡ്രൈവര്‍മാര്‍ മാലിന്യം നീക്കേണ്ടതില്ലെന്നും വാഹനം ഓടിച്ചാല്‍ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞു. മീന്‍ വില്‍ക്കുന്ന സ്ത്രീകള്‍ അടുത്തകാലത്ത് നേരിട്ട ചില ദുരനുഭവങ്ങള്‍ കണക്കിലെടുത്താണ് ഫിഷറീസ് വകുപ്പുമായി സഹകരിച്ച് മീന്‍ വില്‍പനയ്ക്ക് കെഎസ്ആര്‍ടിസി ബസുകള്‍ പരിഗണിക്കുന്നത്. ഡിപ്പോകളിലായിരിക്കും മീന്‍വില്‍പനയ്ക്ക് സൗകര്യമൊരുക്കുക.

 

Top