അസം: ഇന്ത്യൻ തേയിലയെ അപകീർത്തിപ്പെടുത്താൻ രാജ്യാന്തര ഗൂഢാലോചന നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയിലെ തേയിലത്തോട്ടങ്ങളിൽ അമിതമായി കീടനാശിനി ഉപയോഗിക്കുന്നുവെന്ന പരിസ്ഥിതി സന്നദ്ധ സംഘടന ഗ്രീൻപീന്റെ റിപ്പോർട്ടിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമർശം.
നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന അസമിൽ സംസ്ഥാന പാതകളുടെ നവീകരണവും 2 മെഡിക്കൽ കോളജുകളുടെ തറക്കല്ലിടലുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.